പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാഞ്ഞുകയറിയ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

നാല് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ലോറിയ്ക്ക് അടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറിയാണ് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ലോറി ആദ്യം കാറുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നടന്നുപോകുമ്പോഴാണ് ലോറി പാഞ്ഞുകയറിയത്. ഇതില്‍ ഒരു കുട്ടി മതിലെടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു. അതേസമയം അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.

Latest Stories

അനധികൃതമായി പെന്‍ഷന്‍ വാങ്ങിയവരും നല്‍കിയവരും കുടുങ്ങും; 18 ശതമാനം പിഴ പലിശ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

തലൈവരുടെ ജന്മദിനമായാൽ എന്തും സാധ്യമാണ്, സോഷ്യൽ മീഡിയ ചർച്ചയാക്കി സഞ്ജുവിന്റെ ആശംസ; ചിത്രങ്ങൾ വൈറൽ