നിങ്ങളുടെ മിക്ക പോസ്റ്റുകളും പച്ച നുണകള്‍; വ്യക്തി അധിക്ഷേപം പിന്‍വലിച്ചു മാപ്പു പറയണം; ഇല്ലെങ്കില്‍ നിയമനടപടി; ഫാത്തിമ തഹ്‌ലിയയോട് സി ഷുക്കൂര്‍

ഫാത്തിമ തഹ്‌ലിയ നടത്തിയ വ്യക്തി അധിക്ഷേപത്തിനെതിരെ രുക്ഷ വിമര്‍ശനവുമായി സി. ഷുക്കൂര്‍. രണ്ടു ദിവസം മുമ്പ് ഫാത്തിമ തഹ്‌ലിയ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് അദേഹം രംഗത്തെത്തിയത്.

നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട് , ന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോള്‍ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇല്ലേയെന്ന് അദേഹം ചോദിച്ചു.

പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാല്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി. നേരത്തെ, സി ഷുക്കൂറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫാത്തിമ തഹ്‌ലിയ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരുന്നു.

ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അധികാരസ്ഥാനത്ത് ഏതെങ്കിലും സ്ത്രീയെ മുസ്ലിം ലീഗ് ഇരുത്തിയോ എന്നാണ് ശുക്കൂര്‍ വക്കീലിന് അറിയേണ്ടത്. സ്വന്തം വീട്ടിലേക്ക് തന്നെ ഒന്ന് എത്തി നോക്കിയാല്‍ തീരാവുന്ന ഈ സംശയമാണ് അദ്ദേഹം പക്ഷേ ചാനല്‍ വഴി നാട്ടുകാരോട് മൊത്തം ചോദിച്ചത്.

അദ്ദേഹത്തിന്റെ ഭാര്യയെ എം.ജി യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സിലറായി 5 വര്‍ഷം ഇരുത്തിയത് മുസ്ലിം ലീഗാണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.
കാസര്‍ഗോട്ടെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി ശുക്കൂര്‍ വക്കീലിനെ നിയമിച്ചതും മുസ്ലിം ലീഗായിരുന്നു.

Read more

ലീഗില്‍ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം പറ്റിയ ശേഷം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയുന്ന ശുക്കൂര്‍ വക്കീലിനെ ഭാഗ്യം തുണക്കട്ടെ!. അദ്ദേഹത്തിന്റെ ഭാഗ്യാന്വേഷണങ്ങള്‍ വൃഥാവിലാകാതിരിക്കട്ടെ!