പ്രതിപക്ഷ നേതാവ് വരുന്നതും പോകുന്നതും അറിയിക്കാറില്ല; വിമര്‍ശനവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ്

പ്രതിപക്ഷനേതാവ് വിഡി സതീശന് എതിരെ വിമര്‍ശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. വിഡി സതീശന്‍ കോട്ടയത്ത് വരുന്നതും പോകുന്നതും അറിയിക്കാറില്ല. ജില്ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ മുന്‍ പ്രതിപക്ഷ നേതാക്കള്‍ അതത് ഡിസിസികളെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേഷ്.

പ്രതിഷേധത്തിന്റ ബാനറില്‍ തന്റെ ചിത്രം ഇല്ലാതിരിക്കുകയും വേണ്ടത്ര പരിഗണന ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സുരേഷ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. അത് പാര്‍ട്ടി വേദിയില്‍ പറയും. ഫ്‌ളക്‌സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ല താന്‍. ഡിസിസി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും നാട്ടകം സുരേഷ് പറഞ്ഞു. നിലവില്‍ പരാതി നല്‍കേണ്ടതായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി