എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു

എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റിൻ്റെ റോപ്പ് പൊട്ടി ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകൻ നസീർ (42) ആണ് മരിച്ചത്. പ്രോകണക്ട് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് വെയർഹൗസ് ഗോഡൗണിലേക്ക് എത്തിയ സാധനങ്ങൾ മുകളിലേക്ക് കൊണ്ടു പോയപ്പോൾ വടം പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു.

വൈകിട്ട് 5.30 നായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ നസീറിനെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിയോജിത്ത് ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന പ്രോകണക്ട് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൻ്റെ വെയർഹൗസ് ഗോഡൗണിൽ ഐടി പ്രോഡക്ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും.

സർവ്വീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നു. ഈ സമയത്ത് ലിഫ്റ്റിൻ്റെ വയർ റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചു. നസീർ ഈ ലിഫ്റ്റിൻ്റെ അടിയിൽ പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും തൊഴിലാളികളും ചേർന്ന് യന്ത്രത്തിന്റെ സഹായത്തോടെയാണ് ലിഫ്റ്റ് ഉയർ ത്തിയ ശേഷം നസീറിനെ പുറത്തെടുത്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ