വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ വേണം; കെ.എം ഷാജി കോടതിയില്‍

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് ഷാജി സമീപിച്ചത്.

എന്നാല്‍ കെ എം ഷാജിക്ക് പണം തിരികെ നല്‍കരുതെന്നാണ് വിജിലന്‍സിന്റെ നിലപാട്. പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും.

Read more

ഷാജിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലായിരുന്നു വിജിലന്‍സ് അരക്കോടിയോളം രൂപ പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടും ഉള്ള വീടുകളിലായിരുന്നു പരിശോധന. എന്നാല്‍ പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജി പറയുന്നത്.