ഒറ്റമൂലി രഹസ്യം അറിയാനായി നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശി ഫസ്നയാണ് അറസ്റ്റിലായത്. ഫസ്‌നയ്ക്ക് കുറ്റകൃത്യത്തെ കുറിച്ച് റിയാമായിരുന്നെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത് ഒന്നരവര്‍ഷം ബന്ദിയാക്കിയ ശേഷം വൈദ്യനെ കൊല്ലുകയായിരുന്നു. ബന്ദിയാക്കിയ വൈദ്യനെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയുമായിരുന്നു.
Read more
2019 ഓഗസ്റ്റിലാണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. 2020നാണ് അദ്ദേഹം മരിച്ചത്. കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.