കുർബാനക്കിടെ അൾത്താരയിൽ നിന്ന് വൈദികനെ അടിച്ചിറക്കി വിമതവിഭാ​ഗം; സംഘർഷം

കുർബാനക്കിടെ അൾത്താരയിൽ നിന്ന് വൈദികനെ അടിച്ചിറക്കി വിമതവിഭാ​ഗം. എറണാകുളം – അങ്കമാലി അതിരൂപതയിലെ തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് സംഘർഷം ഉണ്ടായത്. ഫാ. ജോൺ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.

അക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിമത വികാരിയുടെ നേതൃത്വത്തിൽ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിച്ചു. അതേസമയം പള്ളിക്കുള്ളിൽ വച്ച് കയ്യേറ്റം ഉണ്ടായെന്നു കാണിച്ചു പ്രസ്റ്റിൻ ചാർജ് ജോൺ തൊട്ടുപുറം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി

സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. കുർബാനയ്ക്കിടെ ഒരു വിഭാഗം ജോൺ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു.

Read more