മുതലപ്പൊഴിയില്‍ രക്ഷാദൗത്യം ദുഷ്‌കരം; നാവികസേന ഹെലികോപ്റ്റര്‍ മടങ്ങി; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്നുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദുര്‍ഘടമായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് നാവികേ സേനയുടെ ഹെലികോപ്പറ്റര്‍ തിരച്ചില്‍ നടത്താതെ മടങ്ങി. മൂന്ന് പേരാണ് ഇപ്പോഴും പുലി മുട്ടിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ആരോപിച്ച് മല്‍സ്യ തൊഴിലാളികള്‍ തീരദേശ പാത ഉപരോധിച്ചു.

കടലില്‍ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് സബ്കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത്. മണിക്കൂറുകളോളം തീരദേശ റോഡ് ഉപരോധിച്ചു. ഏഴു മണിക്ക് മറീന്‍ എന്‍ഫോഴ്‌സ്‌മെന്റ കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വിഫലമായി.

പുലി മുട്ടില്‍ വലയില്‍ കുടുങ്ങിയവരെ വടം കെട്ടി കടലിലേക്ക് നീക്കി പുറത്ത് എത്തിക്കാന്‍ മല്‍സ്യ തൊഴിലാളികള്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. നാവിക സേനയുടെ ഹെലികോപ്റ്ററും മുങ്ങല്‍ വിദഗ്ധരും പരാജയപ്പെട്ടു. വര്‍ക്കല സ്വദേശികളായ മുസ്തഫ , ഉസ്മാന്‍ ബോട്ടുടമയുടെ മകന്‍ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.