'ഗുരു കടലില്‍ കളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നു'; പൊലീസിന് വീഴ്ച പറ്റിയെന്ന് വെള്ളാപ്പള്ളി

ഇലന്തൂര്‍ ഇരട്ട നരഹത്യ കേസ് കേരളത്തിന് നാണക്കേടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരു കടലില്‍ കളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നുവെന്നും നരഹത്യ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് ഈ കേസില്‍ ഉള്‍പ്പെട്ടത്. അത് മനസിലാക്കി തടയാന്‍ പൊലീസിനായില്ല. നരബലി കേരളത്തിന് നാണക്കേട് ആണ്. സമ്പത്തിനോടുള്ള ആര്‍ത്തിയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍മന്ത്രവാദത്തിനെതിരായ നിയമം സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാന്‍ നീക്കം തുടങ്ങി. ഇത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര-നിയമ വകുപ്പ് യോഗം ഇന്ന് ചേരും.

Read more

നിയമ പരിഷ്‌കര കമ്മീഷന്റെ ശുപാര്‍ശകളാണ് ചര്‍ച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാണ് ആലോചിക്കുന്നത്. ബില്ലിന്റെ കരട് പൊതുജന അഭിപ്രായത്തിന്നും പ്രസിദ്ധീകരിക്കും.