സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ വനിതാ കമ്മീഷന്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയാന്‍ വനിതാ കമ്മീഷന്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുക. സമിതി രൂപീകരിയ്ക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു.

വനിതാ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളില്‍ അധികവും ജാഗ്രതാസമിതികള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നവയാണ്. അതിനാല്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നതോടെ വനിതാ കമ്മീഷന്റെ അധികഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.

ആദ്യഘട്ടത്തില്‍ വാര്‍ഡുകള്‍ക്ക് കീഴില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. ഇതിനായി കോഴിക്കോട് ജില്ലയില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരും അംഗങ്ങളുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജാഗ്രതസമിതികളുടെ പ്രവര്‍ത്തനത്തിനായുള്ള പുതിയ മാര്‍ഗരേഖ ഉടനെ തയ്യാറാക്കും. ഇനി മുതല്‍ ജില്ലാതലത്തിലുള്ള ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ