'വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ല'; കേരളീയം സമാപന വേദിയിലെത്തി ഒ രാജഗോപാല്‍

നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കുമെന്നും കേരളീയം നല്ല പരിപാടിയാണെന്നും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു നല്ല പരിപാടി അയതിനാലാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ വിട്ടു നില്‍ക്കേണ്ട കാര്യമില്ല. അത് കേള്‍ക്കേണ്ട കാര്യമുണ്ടല്ലോ. കണ്ണടച്ച് എതിര്‍ക്കേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും മുന്‍ കേന്ദ്ര മന്ത്രി ചോദിച്ചു.

അതേ സമയം മറ്റ് ബിജെപി നേതാക്കള്‍ ആരും തന്നെ കേരളീയം പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കേരളീയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒ രാജഗോപാല്‍ പരിപാടിയിലേക്ക് കടന്നുവരുന്നത് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി മുന്‍ കേന്ദ്ര മന്ത്രിയെ പ്രത്യേകം സ്വാഗതം ചെയ്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി ഹസ്തദാനം നല്‍കി. കേരളീയം പരിപൂര്‍ണ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പലരുടെയും എതിര്‍പ്പ് കേരളീയം പരിപാടിയോടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വരുമ വര്‍ഷങ്ങളിലും കേരളീയം തുടരുമെന്നും പ്രഖ്യാപിച്ചു.

Latest Stories

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍