'പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ല'; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ് സുനില്‍കുമാര്‍

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ്.സുനില്‍കുമാര്‍. പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലങ്ങില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 ഇന്നലെ വൈകിട്ടാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.

കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി പരിശോധിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിച്ച ശേഷം ഡിജിപി തന്റേതായ നിര്‍ദ്ദേശങ്ങളും എഴുതിച്ചേര്‍ക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് ആലോചന. റിപോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിയാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.

Latest Stories

നടി പാര്‍വതി നായര്‍ക്കെതിരെ പൊലീസ് കേസ്; വീട്ടുജോലിക്കാരന്റെ പരാതിയില്‍ നടപടി

ഇതൊന്നും ഞാൻ പൊറുക്കില്ല, മര്യാദക്ക് ആണെങ്കിൽ നിനക്ക് കൊള്ളാം; ആകാശ് ദീപിനോട് കട്ട കലിപ്പിൽ രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഹൗസിംഗോ? ഗംഗാവലി പുഴയില്‍ നിന്ന് ആക്ടീവ പുറത്തെടുത്തു; തിരച്ചിലിന് തടസമായി മഴ

'അക്കാര്യത്തില്‍ സെവാഗും പന്തും സമാനര്‍'; നിരീക്ഷണവുമായി ആകാശ് ചോപ്ര

ലൈംഗികപീഡനം അന്വേഷിക്കാന്‍ സമിതി വേണം, ബംഗാളിലും സ്ഥിതി മോശം; മമത ബാനര്‍ജിക്ക് കത്തയച്ച് നടിമാര്‍

ചെപ്പോക്കില്‍ അശ്വിനെ ജയിക്കാനാകാതെ ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ജീവന്‍ കവര്‍ന്നെടുക്കുന്ന ജോലി സമ്മര്‍ദ്ദം അവസാനിക്കുന്നില്ല; ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയില്‍

ആ ഒരു ബലഹീനതയിൽ കോഹ്‌ലി സച്ചിന് തുല്യൻ, വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജയ് മഞ്ജരേക്കർ; ഒപ്പം കൂടി ആരാധകരും

പിവി അന്‍വറിന്റെ പിന്നില്‍ ആര്? സംസ്ഥാന ഇന്റലിജന്‍സ് രഹസ്യാന്വേഷണം നടത്തും

നടി ചികിത്സ തേടിയിരുന്നു, സാക്ഷിമൊഴികളും ലഭിച്ചു; ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍