ഇടുക്കിയിലെ ചെറുതോണിയിലെ പ്രസംഗം കെ സുധാകരനുള്ള മറുപടിയാണെന്നും പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നുമില്ലെന്നും സിവി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ധീരജിന്റെ ചോര ഉണങ്ങുന്നതിന് മുമ്പ് സുധാകരന് പ്രകോപനപരമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന്റെ ജീവന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല എന്നുമായിരുന്നു ഇടുക്കി ജില്ല സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. ഇടുക്കി ചെറുതോണിയില്‍ വച്ച് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നടന്ന പ്രസംഗത്തിനിടെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സി.വി വര്‍ഗീസിന്റെ പരാമര്‍ശം.
അതേ സമയം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് എംഎം മണിയും രംഗത്തെത്തി. സുധാകരന് പറഞ്ഞതിനുള്ള മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് സുധാകരന് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുതെന്ന് സി.വി. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങലാണ് സുധാകരന് ഉന്നയിച്ചത്.
Read more
കരിമണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെയുണ്ടായ അക്രമത്തെ ശക്തമായി അപലപിച്ചിരുന്നു. ധീരജ് കൊലക്കേസിലെ പ്രതികളെ സുധാകരന് ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ വിവാദ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.