'മുര്‍വിന് വോട്ട് ചെയ്തത് തിരുവമ്പാടി എംഎല്‍എ'; ഈ കട്ടില് കണ്ട് പനിക്കണ്ടെന്ന് ലിന്റോ ജോസഫ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ആണ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതെന്ന സൈബര്‍ കോണ്‍ഗ്രസിന്റെ വ്യാജപ്രചരണം. സംഭവത്തില്‍ കുറ്റര്‍ക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശിച്ചു. വ്യാജപ്രചരണത്തിനെതിരെ ലിന്റോ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

ലിന്റോ ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡി.ജിപി.നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലരുടെ മമ്മൂഞ്ഞ് കളി പൊളിച്ചടുക്കിയതിലുള്ള പ്രതികാരമായിട്ടാവണം ഇത്തരമൊരു നീചമായ നീക്കം. പോസ്റ്റര്‍ ഒക്കെ കൊള്ളാം..പക്ഷേ ഈ കട്ടില് കണ്ട് പനിക്കണ്ട എന്നേ പറയാനുള്ളു.’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫാല്‍ക്കന്‍ ഫൈറ്റേഴ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിഖില എന്ന അക്കൗണ്ടില്‍ നിന്നാണ് വ്യാജപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തിരുവമ്പാടി എംഎല്‍എയുടെ വോട്ട് മുര്‍മുവിന് എന്ന രീതിയിലുള്ള പോസ്റ്റ് വ്യാജവും അപകീര്‍ത്തി പ്രചരണം ഉദേശിച്ചിട്ടുള്ളതാണെന്ന് ലിന്റോ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

അതിനും കുറ്റം കോണ്‍ഗ്രസിന്, യുപിഎ വഖഫ് ഭേദഗതിയെ വെച്ചുള്ള ബാജ്പ രാഷ്ട്രീയം; അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

IPL 2025: ഐപിഎലില്‍ എറ്റവും മോശം ബോളിങ് യൂണിറ്റ് അവരുടേത്, എല്ലാവരും ഇപ്പോള്‍ ചെണ്ട പോലെ, വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

സേവനം നല്‍കിയില്ല, പണം കൈപ്പറ്റി; വീണ വിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എസ്എഫ്‌ഐഒ

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ അണ്ണാമലൈ

MI UPDATES: ബുംറ ഇല്ലാതെ എന്ത് മുംബൈ, എതിരാളികള്‍ക്ക് ഇനി മുട്ടുവിറക്കും, തിരിച്ചുവരവ് അവസാന ഘട്ടത്തില്‍, പുതിയ അപ്‌ഡേറ്റ്

എകെജിഎസ്എംഎ പ്രസിഡന്റ് കെ സുരേന്ദ്രനെ ഓള്‍ ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ആദരിച്ചു

'എമ്പുരാന്‍ കണ്ടത് വെട്ടിമാറ്റിയ ശേഷം, സിനിമയെ എതിര്‍ത്ത സംഘപരിവാറിന്റെ വല്യേട്ടനാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്ന സിപിഎം: ജോയ് മാത്യു

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; പ്രത്യക്ഷ സമരത്തിലേക്കെന്ന് ആദിവാസി സംഘടനകള്‍

ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു, ആ ഷോട്ടിന് പിന്നിലുളള രഹസ്യം ഇത്, ഗുജറാത്തിന്റെ 15 കോടി കളിക്കാരന്റെ വെളിപ്പെടുത്തല്‍

നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു