ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെ ആയിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനം അറിയിച്ചത്.

ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും പിഎസ് പ്രശാന്ത് വിശദീകരിച്ചു.

വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാല്‍ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെര്‍ച്ചല്‍ ക്യൂ മാത്രമാക്കുന്നതെന്നും തമിഴ്‌നാട് ദേവസ്വം ബോര്‍ഡ് മന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതല്‍ 1മണി വരെയും ഉച്ചക്ക് 3 മണി മുതല്‍ 11 മണി വരെയുമാണ് ദര്‍ശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും പ്രശാന്ത് അറിയിച്ചു.

Latest Stories

ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍

സാങ്കേതിക തകരാര്‍, ട്രിച്ചി എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്ന് എയര്‍ ഇന്ത്യ; വിമാനത്തിലുള്ളത് 141 യാത്രക്കാര്‍

അരങ്ങേറിയത് വലിയ നാടകം; അന്‍വറിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നുവീണെന്ന് എംവി ഗോവിന്ദന്‍

മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

സഞ്ജുവും അഭിഷേകും പരാജയപെട്ടതിനെക്കുറിച്ച് പ്രതികരണവുമായി സൂര്യകുമാർ യാദവ്, മറുപടിയിൽ ഞെട്ടി ആരാധകർ

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച

എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം

'ആരെയും തല്ലും അനൂപ്'; ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍