കോളേജ് ഗ്രൂപ്പിലേക്ക് മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി; എബിവിപി പ്രവർത്തകൻ അറസ്റ്റിൽ

കോളേജ് ഗ്രൂപ്പിലേക്ക് മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകൻ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകൻ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുടെ ചിത്രമാണ് ഇയാൾ ഗ്രൂപ്പിൽ പങ്കുവെച്ചത്.

Read more

പത്തനംതിട്ട ചെന്നിർക്കര ഐടിഐ കോളേജ് ഗ്രൂപ്പിലേക്കാണ് മഹേഷ് മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. കോളേജ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാരകായുധങ്ങളുടെ ചിത്രങ്ങൾ അയച്ച് വെല്ലുവിളി നടത്തിയത്.