ഒന്നര വര്‍ഷം ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെ ഭാര്യയ്ക്കൊപ്പം ഉറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്ന് ബിജെപി എംപി സുരേഷ്ഗോപി. തൃശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. തൃശൂരിലേത് ഒരു തരത്തിലുള്ള പൊളിറ്റിക്കല്‍ വിക്ടറി അല്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെ ഭാര്യയ്ക്കൊപ്പം ഉറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേഷ്ഗോപി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആ ദേഷ്യം മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരോട് കാട്ടിയെന്നും പറഞ്ഞു. അയാള്‍ ഭയങ്കരമായി ദേഷ്യപ്പെടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. താന്‍ എത്ര ഭേദമെന്ന് അപ്പോള്‍ തോന്നിയിട്ടുണ്ടെന്നും എംപി പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപിയ്ക്ക് ശക്തമായ വേരോട്ടം ഉണ്ടായിട്ടും സാഹചര്യം മൂലമാണ് തൃശൂരിലേക്ക് പോകാന്‍ നിര്‍ബന്ധിതനായതെന്നും സുരേഷ്ഗോപി പറഞ്ഞു. തുടര്‍ന്ന് അവിടെ എല്ലാ എനര്‍ജിയും കൊടുത്തു. പകുതി വഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.