ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍. യുഎഇയിലെ അജ്മാനില്‍ വെച്ച് ചൊവ്വാഴ്ചയാണ് തുഷാര്‍ അറസ്റ്റിലായത്.അറസ്റ്റിന് ശേഷം അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പത്ത് കൊല്ലം മുമ്പ് നടന്ന പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് അറസ്റ്റ്.
വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടുന്നുണ്ട്
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപ കരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.
Read more
പൊലീസില്‍ പരാതി നല്‍കിയത് അറിയിക്കാതെ ചെക്ക് കേസ് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞാണ് തുഷാറിനെ നാസര്‍ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത്. ഇതിന്റെ ചര്‍ച്ചക്കിടെ പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.