ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

തൃശൂര്‍ ചാലക്കുടിക്കും കറുകുറ്റിക്കും മധ്യേയുള്ള അറ്റകുറ്റപണികളുടെ ഭാഗമായി റെയില്‍വേ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക.

തിരുവനന്തപുരം -കണ്ണൂര്‍, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് സര്‍വീസ് അവസാനിപ്പിക്കും. തിരുനല്‍വേലിയില്‍ നിന്ന് നാളെ പുറപ്പെടുന്ന ഹംസഫര്‍ വീക്കിലി എക്‌സ്പ്രസ്, കന്യാകുമാരി – പുണെ ഡെയ്‌ലി എക്‌സ്പ്രസ് , ഐലന്‍ഡ് എക്‌സ്പ്രസ് എന്നിവ മധുരൈ വഴി തിരിച്ചുവിട്ടു.

നാളെ(27/04/2023) രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും, നാളെ രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും പൂര്‍ണമായും റദാക്കി. നാളെ സര്‍വീസ് നടത്തേണ്ട കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് (26/04/2023)രാത്രി ചെന്നൈ നിന്നും പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍ 12623 നാളെ രാവിലെ പാലക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. നാളെ രാത്രി പാലക്കാട് നിന്ന് ആയിരിക്കും 12624 നമ്പര്‍ ചെന്നൈ മെയില്‍ ചെന്നൈക്ക് പുറപ്പെടുക നാളെ രാവിലെ ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ്സ് ആലപ്പുഴക്ക് പകരം ഈറോഡ് സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴയ്ക്കും ഈറോഡ് സ്റ്റേഷനും ഇടയില്‍ നാളെ ഈ ട്രെയിന്‍ ഓടുന്നതല്ല.

നാളെ രാവിലെ നാഗര്‍കോവില്‍ നിന്നും വിടുന്ന പരശു നാഗര്‍കോവിലിനും ഷൊര്‍ണുരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ആലപ്പുഴയില്‍ എത്തിച്ചേരേണ്ട കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനും റദാക്കി.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?