തൃശൂര്‍ ചാലക്കുടിക്കും കറുകുറ്റിക്കും മധ്യേയുള്ള അറ്റകുറ്റപണികളുടെ ഭാഗമായി റെയില്‍വേ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക.
തിരുവനന്തപുരം -കണ്ണൂര്‍, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തി സാഗര്‍ എക്സ്പ്രസ് പാലക്കാട് സര്‍വീസ് അവസാനിപ്പിക്കും. തിരുനല്‍വേലിയില്‍ നിന്ന് നാളെ പുറപ്പെടുന്ന ഹംസഫര്‍ വീക്കിലി എക്സ്പ്രസ്, കന്യാകുമാരി – പുണെ ഡെയ്ലി എക്സ്പ്രസ് , ഐലന്‍ഡ് എക്സ്പ്രസ് എന്നിവ മധുരൈ വഴി തിരിച്ചുവിട്ടു.
നാളെ(27/04/2023) രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും, നാളെ രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും പൂര്‍ണമായും റദാക്കി. നാളെ സര്‍വീസ് നടത്തേണ്ട കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് (26/04/2023)രാത്രി ചെന്നൈ നിന്നും പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍ 12623 നാളെ രാവിലെ പാലക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. നാളെ രാത്രി പാലക്കാട് നിന്ന് ആയിരിക്കും 12624 നമ്പര്‍ ചെന്നൈ മെയില്‍ ചെന്നൈക്ക് പുറപ്പെടുക നാളെ രാവിലെ ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ്സ് ആലപ്പുഴക്ക് പകരം ഈറോഡ് സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴയ്ക്കും ഈറോഡ് സ്റ്റേഷനും ഇടയില്‍ നാളെ ഈ ട്രെയിന്‍ ഓടുന്നതല്ല.
Read more
നാളെ രാവിലെ നാഗര്‍കോവില്‍ നിന്നും വിടുന്ന പരശു നാഗര്‍കോവിലിനും ഷൊര്‍ണുരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ആലപ്പുഴയില്‍ എത്തിച്ചേരേണ്ട കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനും റദാക്കി.