കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും; കുട്ടികളുടെ മനസില്‍ മത്സരബുദ്ധി വളര്‍ത്തരുതെന്ന് മുഖ്യമന്ത്രി

സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകളും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും കല പോയിന്റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാന വേദിയായ ആശ്രാമം മൈതാനിയില്‍ ഉദ്ഘാടന ശേഷം മോഹിനിയാട്ട മത്സരം അരങ്ങേറി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.

ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. സിനിമാ താരം നിഖില വിമല്‍ മുഖ്യാതിഥി ആയിരുന്നു. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി.

തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു. തുടര്‍ന്ന് സ്വാഗത ഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി.

മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജിആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സിഎ സന്തോഷ് നിര്‍വഹിക്കും.

Latest Stories

തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ഹിന്ദിയിലും റിലീസുകളുമായി റീജിയണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍

ഉക്രൈൻ യുദ്ധത്തിന് ശേഷം ഉലഞ്ഞു നിൽക്കുന്ന ഉഭയകക്ഷി ബന്ധം പുനഃക്രമീകരിക്കണം; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

235 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 500 നീളമുള്ള ഫിഷറി ബെര്‍ത്ത്; വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതി

മൊത്തത്തില്‍ കൈവിട്ടു, റിലീസിന് പിന്നാലെ 'എമ്പുരാന്‍' വ്യാജപതിപ്പ് പുറത്ത്; പ്രചരിക്കുന്നത് ടെലഗ്രാമിലും പൈറസി സൈറ്റുകളിലും

ലീഗ് കോട്ടയില്‍ നിന്ന് വരുന്നത് നാലാം തവണ; കുറച്ച് ഉശിര് കൂടുമെന്ന് എഎന്‍ ഷംസീറിന് കെടി ജലീലിന്റെ മറുപടി

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ടിട്ട് യുവാവ് കുടുങ്ങി; മൂത്രം പോലും ഒഴിക്കാനാവാതെ രണ്ടു ദിവസം; ആശുപത്രിക്കാരും കൈവിട്ടു; ഒടുവില്‍ കേരള ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുമാറ്റി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് സുപ്രീംകോടതി

സുഡാൻ: ആർ‌എസ്‌എഫിനെ മധ്യ ഖാർത്തൂമിൽ നിന്ന് പുറത്താക്കി, വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ബിജെപി കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ച് പിണറായി വിജയന്‍ തുടര്‍ഭരണം നേടി; അറുപതിലധികം സീറ്റുകളില്‍ വോട്ടുമറിഞ്ഞു; നിയമസഭ തോല്‍വിയെക്കുറിച്ച് കെ സുധാകരന്‍