ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകള്‍ മുഴുവനും ശേഖരിക്കാനാവാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍. വോളന്റിയര്‍മാരുടെ അഭാവമാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് തന്നെ മുഴുവന്‍ കട്ടകളും പുത്തരിക്കണ്ടത്ത് എത്തിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിയിക്കുന്നത്.
പ്രതീക്ഷിച്ചത്ര ചുടുകട്ട കിട്ടിയില്ലെങ്കിലും ശേഖരിച്ചവയെല്ലാം വിതരണം ചെയ്യും. പൊങ്കാല കഴിഞ്ഞയുടന്‍ കട്ടകള്‍ ശേഖരിച്ച് തുടങ്ങിയെങ്കിലും വോളന്റിയര്‍മാരുടെ കുറവ് കാരണം റോഡിരികില്‍ ഇപ്പോഴും കല്ല് കൂട്ടിവച്ചിരിക്കുകയാണ്. 24 ലോഡ് കല്ലാണ് ഇതുവരെ ശേഖരിച്ചത്.
അതിദരിദ്രര്‍, ഭിന്നശേഷിക്കാര്‍, മാരക രോഗം ബാധിച്ചവര്‍, കിടപ്പു രോഗികള്‍, ഭര്‍ത്താവ് മരിച്ചവര്‍, ആശ്രയ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ നിന്ന് അര്‍ഹരെ കണ്ടെത്തും. കൂടുതല്‍ കട്ട നല്‍കുക അതിദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണ്.
Read more
5000 കട്ട വരെ നല്‍കും. 2018ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കെ ആദ്യമായി കട്ട ശേഖരിച്ചപ്പോള്‍ 13 അപേക്ഷകര്‍ക്ക് വീട് വയ്ക്കാന്‍ കട്ട നല്‍കിയിരുന്നു. അതേസമയം, കട്ടകള്‍ക്കായി അപേക്ഷ നല്‍കേണ്ട സമയം നാളെ അവസാനിക്കും.