ബാലുശേരി മണ്ഡലത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്.
ധർമജനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അദ്ധ്യക്ഷന് കത്ത് നൽകി. ധർമ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തിൽ പറയുന്നു.
Read more
നടിയെ അക്രമിച്ച കേസ് ഉൾപ്പെടെ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു.