തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍നിന്ന് 7 സീറ്റുകളും ബിജെപിയില്‍നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. രണ്ട് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.
യുഡിഎഫ് പിടിച്ചെടുത്തത്: വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര.
യുഡിഎഫ് നിലനിര്‍ത്തിയത്: കോഴിക്കോട് തുറയൂര്‍ പയ്യോളി, തിരുവനന്തപുരം കരുംകുളം,കൊല്ലം പേരയം, എറണാകുളം പുതൃക്ക കുറിഞ്ഞി, പാലക്കാട് കുത്തന്നൂര്‍, എറണാകുളം വടവുകോട് ബ്ലോക്കിലെ പട്ടിമറ്റം.
എല്‍ഡിഎഫ് പിടിച്ചെടുത്തത്: എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍.
എല്‍ഡിഎഫ് നിലനിര്‍ത്തിയത്: ആലപ്പുഴ എഴുപുന്ന വാത്തറ, ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം, കോഴിക്കോട് മേലടി കീഴരിയൂര്‍, അട്ടപ്പാടി പുതൂര്‍ കുളപ്പടിക, മലപ്പുറം നഗരസഭ കൈനോടി, തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്കിലെ പൈങ്കുളം, ഇടുക്കി കരുണാപുരം കുഴികണ്ടം.
Read more
ബിജെപി നിലനിര്‍ത്തിയത്: കൊല്ലം പൂതക്കുളം കോട്ടുവന്‍കോണം.