ഉമ തോമസ് ശക്തിദേവത, മതേതരത്വത്തിന്റെ ഉത്തമ പ്രതീകം; പ്രശംസിച്ച് ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഉമാ തോമസ് ഒരു ശക്തി ദേവതയാണ്, മതേതരത്വത്തിന്റെ ഉത്തമ പ്രതീകവും ഭാവി കേരളത്തിന്റെ പ്രതീക്ഷയുമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് ഉമ തോമസെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നത്.

Read more