വടക്കഞ്ചേരി അപകടം: 'കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് നിര്‍ത്തിയിട്ടില്ല; ടൂറിസ്റ്റ് ബസ് ഡ്രൈവറിന്റെ വാദം തള്ളി ആര്‍.ടി.ഒ റിപ്പോര്‍ട്ട്

വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആക്ഷേപം തള്ളി ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. അപകടസമയത്ത് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയിട്ടില്ല.

ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല.അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചു . അത് അപകടകാരണമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറിയത്.

Read more

18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും റിപ്പോര്‍ട്ടിനു ഒപ്പം ചേര്‍ത്തിട്ടുണ്ട്.