'യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിച്ചിരുന്നു, അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം ; വാവ സുരേഷിന്റെ ആരോഗ്യനില വിശദീകരിച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട്

വാവ സുരേഷിന്റെ നിലവിലെ ആരോഗ്യ നില വിശദീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ ടി.കെ ജയകുമാര്‍. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.ടി.കെ ജയകുമാര്‍ അറിയിച്ചു.

വാവ സുരേഷ് വെന്റിലേറ്ററില്‍ തന്നെ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇനിയും ആന്റിവെനവും , ആന്റിബയോട്ടിക്കും, നുട്രീഷന്‍ സപ്പോര്‍ട്ടും, ഫിസിയോ തെറാപ്പി നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

വാവ സുരേഷിന് യാത്രാ മധ്യേ തന്നെ ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടര്‍.സ്വകാര്യ ആശുപത്രിയിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ആദ്യം പ്രതികരണം കുറവായിരുന്നുവെങ്കിലും നിലവില്‍ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ വരെ നിര്‍ണായകമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍

ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?