സമരം രോഗികളെ ബുദ്ധിമുട്ടിക്കും, സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സമരത്തനിറങ്ങിയ ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പി.ജി. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് സതീശന്‍ വ്യക്തമാക്കി. നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്നത് ഡോക്ടര്‍മാര്‍ക്ക് അമിത ജോലി ഭാരവും ഉണ്ടാക്കുന്നുണ്ട്. സമരം നീളുന്നത് പാവപ്പെട്ട രോഗികളെയാണ് ബാധിക്കുന്നത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

പിജി ഡോക്ടര്‍മാര്‍ നടത്തിയ സൂചനാ സമരത്തില്‍ ആരോഗ്യമന്ത്രി പല വാഗ്ദാനങ്ങളും നല്‍കിയങ്കിലും അത് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അവര്‍ സമരം കടുപ്പിച്ചത്. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നത് വരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമരം നിര്‍ത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നായിരുന്നു സമരക്കാരുടെ വാദം. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നായിരുന്നു ഇതിന് പിന്നാലെ ആരോഗ്യമന്ത്രി നല്‍കിയ വിശദീകരണം. 373 റസിഡന്റുമാരെ താല്‍ക്കാലികമായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയെങ്കിലും അതില്‍ വ്യക്തത ഇല്ലെന്നാണ് പിജി ഡോക്ടര്‍മാര്‍ പറഞ്ഞത്.

Latest Stories

IPL 2025: അവന്‍ ടീമിലില്ലാത്തത് നന്നായി, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേനെ, ചെന്നൈ താരത്തെ ട്രോളി ആരാധകര്‍

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്