വീണാ ജോര്‍ജ് - ചിറ്റയം പോര് മുറുകുന്നു; എന്റെ കേരളം പ്രദര്‍ശനമേളയുടെ സമാപന യോഗത്തില്‍ സി.പി.ഐ പങ്കെടുക്കില്ല

ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പത്തനംതിട്ടയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപനയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐയും തീരുമാനിച്ചു.

ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിപിഐ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലാ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ചിറ്റയം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നേതാക്കളില്‍ പലര്‍ക്കുമുണ്ടെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

Read more

എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപന യോഗത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയം മന്ത്രി ഇടപെട്ട് മാറ്റിയെന്നും ആരോപണമുണ്ട്. ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല.