കേരളത്തില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ കണക്കെടുപ്പ് നടത്തണം; അനുപാതം തലകീഴായി മറിയും; സമുദായ നീതി എല്ലാവര്‍ക്കും ലഭിക്കണമെന്ന് വെള്ളാപ്പള്ളി

കേരളത്തിലെ ജനവിഭാഗങ്ങളിലെ ഭൂരിപക്ഷ – ന്യൂനപക്ഷ കണക്കെടുപ്പ് നടത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോള്‍ കണക്കെടുപ്പ് നടത്തിയാല്‍ ഭൂരിപക്ഷ – ന്യൂനപക്ഷ അനുപാതത്തില്‍ തലകീഴായി മാറ്റംവരും.

ഹിന്ദു വിഭാഗം ന്യൂനപക്ഷമാകും ഇപ്പോഴത്തെ ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമാണെന്നും കാണാന്‍ കണക്കിലൂടെ കാണാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. താന്‍ കണക്കെടുപ്പ് ആവശ്യപ്പെടുന്നത് മറ്റ് സമുദായങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറ്റാനോ ദ്രോഹിക്കാനോ അല്ല. സമുദായ നീതി എല്ലാവര്‍ക്കും ലഭിക്കണം. അധികാരം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിക്കണം.

Read more

രാജ്യത്തിന്റെ വിഭവങ്ങള്‍ പങ്കിടുമ്പോള്‍ ജനസംഖ്യാനുപാതികമായ നീതിയും ധര്‍മ്മവും എല്ലാവര്‍ക്കും കിട്ടാതെ വരുന്നു. ജാതി ചിന്തയുണ്ടാകാന്‍ കാരണം ജാതി വിവേചനമാണ്. ആദിവാസി മുതല്‍ നമ്പൂതിരി വരെയുളളവരുടെ കൂട്ടായ്മ അനിവാര്യമാണ്. ഈ നിലപാടില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടുപോയിട്ടില്ലെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.