'കോണ്‍ഗ്രസുമായി ബന്ധമാവാമെന്ന വിഎസിന്റെ നിലപാട് ചരിത്രത്തിന്റെ തമാശ' - അഡ്വ. ജയശങ്കര്‍

കോണ്‍ഗ്രസുമായി ബന്ധമാവാമെന്ന വിഎസ് അച്യുതാന്ദന്റെ നിലപാട് ചരിത്രത്തിന്റെ തമാശയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്ത് 1964 ല്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുവന്ന് സിപിഐഎം രൂപികരിച്ച 32 നേതാക്കളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് വി.എസ് മാത്രമാണ്. അന്ന് കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തിനായി തന്നെ വാദിക്കുന്നത് കാലം കാത്തുവച്ച കാവ്യനീതിയാണെന്ന് അദ്ദേഹം സൗത്ത്‌ലൈവിനോട് പറഞ്ഞു.

സിപിഐഎം ജറനല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് വാദത്തിനു വേണ്ടി വിഎസ് അച്യുതാനന്ദന്‍ കത്ത് അയച്ചത് വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. അദേഹത്തെക്കാള്‍ “വലിയ” വിപ്ലവകാരികള്‍ ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസുമായി ബന്ധം പാടില്ലന്നാണ്. ഇതു ചരിത്രത്തിന്റെ ഒരോ തമാശകളാണ് – ജയശങ്കര്‍ പറഞ്ഞു.

https://www.facebook.com/SouthLiveNews/videos/1804004732964668/