എകെജിയ്‌ക്കെതിരായ പ്രസ്താവനയില്‍ പ്രതിരോധമില്ലാതെ കോണ്‍ഗ്രസ്; ബല്‍റാം പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

എ.കെ.ജിയ്‌ക്കെതിരായ വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. വിടി ബല്‍റാം പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണം. പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ബല്‍റാമിന്റെ പരാമര്‍ശങ്ങളോടു വിയോജിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അത് എല്ലാവരും തുടരണം. മറ്റു നടപടികള്‍ ഔദ്യോഗിക തലത്തില്‍ ചര്‍ച്ചനടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസിനോടു പറഞ്ഞു. എംഎല്‍എയുടെ ഓഫിസ് ആക്രമിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം വി.ടി.ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയ തെറ്റ് ചെയ്തവരെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തെ വരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംസ്‌കാരമാണ് പ്രധാനമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്