എ.കെ.ജിയ്ക്കെതിരായ വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. വിടി ബല്‍റാം പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണം. പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ബല്‍റാമിന്റെ പരാമര്‍ശങ്ങളോടു വിയോജിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അത് എല്ലാവരും തുടരണം. മറ്റു നടപടികള്‍ ഔദ്യോഗിക തലത്തില്‍ ചര്‍ച്ചനടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസിനോടു പറഞ്ഞു. എംഎല്‍എയുടെ ഓഫിസ് ആക്രമിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Read more
അതേസമയം വി.ടി.ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയ തെറ്റ് ചെയ്തവരെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നെഹ്റു കുടുംബത്തെ വരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംസ്കാരമാണ് പ്രധാനമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.