‘ ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയി, അല്ലെങ്കിൽ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു'; മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കിൽ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നുവെന്നാണ് വിടി ബൽറാം കുറിച്ചത്.

തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് ബൽറാം പരിഹസിച്ചത്. നവകേരള സദസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം;

“അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും.അല്ലെങ്കിൽ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു.”

Read more

നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ചും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.