മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് കുറഞ്ഞു; വാളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെയും ഇടുക്കി ചെറുതോണി അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.65 ആയി. ഇടുക്കിയിലെ ജല നിരപ്പ് 2387.04 അടിയായി ആണ് കുറഞ്ഞത്.

ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 4,000 ഘനയടിയായി കുറഞ്ഞത്. പെരിയാറിലും ജലനരിപ്പ് കുറഞ്ഞു തുടങ്ങി. എന്നാല്‍ ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാത്തതിനാല്‍ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്.

വെള്ളം ഇറങ്ങി തുടങ്ങിയ മോഖലകളില്‍ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം വാളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. രാവിലെ 6.15 ന് ആണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഒന്ന്, മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ എട്ട് സെന്റീമീറ്ററില്‍ നിന്നും രണ്ടാം ഷട്ടര്‍ അഞ്ച് സെന്റീമീറ്ററില്‍ നിന്നും 10 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്.

Latest Stories

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി