മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെയും ഇടുക്കി ചെറുതോണി അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.65 ആയി. ഇടുക്കിയിലെ ജല നിരപ്പ് 2387.04 അടിയായി ആണ് കുറഞ്ഞത്.
ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 4,000 ഘനയടിയായി കുറഞ്ഞത്. പെരിയാറിലും ജലനരിപ്പ് കുറഞ്ഞു തുടങ്ങി. എന്നാല്‍ ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാത്തതിനാല്‍ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്.
Read more
വെള്ളം ഇറങ്ങി തുടങ്ങിയ മോഖലകളില്‍ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം വാളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. രാവിലെ 6.15 ന് ആണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഒന്ന്, മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ എട്ട് സെന്റീമീറ്ററില്‍ നിന്നും രണ്ടാം ഷട്ടര്‍ അഞ്ച് സെന്റീമീറ്ററില്‍ നിന്നും 10 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്.