ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാറില്ല, വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്: യു. പ്രതിഭ

സംസ്ഥാനത്തെ ഒരു മന്ത്രി ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പേരെടുത്ത് പറയാതെ വിമർശിച്ച് സിപിഎം എം.എല്‍.എ യു പ്രതിഭ. എത്ര തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചു വിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും കായംകുളം എം.എല്‍.എ പരാതിപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജിനെ ഉദ്ദേശിച്ചുള്ളതാണ് പ്രതിഭയുടെ വിമർശനം എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. താന്‍ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം പറയാനല്ലെന്നും പ്രതിഭ വ്യക്തമാക്കി.

മറ്റ് എല്ലാ മന്ത്രിമാരും വിളിച്ചാല്‍ ഫോണ്‍ എടുക്കും. എടുക്കാന്‍ പറ്റാത്തവര്‍ തിരികെ വിളിക്കും. എന്നാല്‍ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോണ്‍ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളത്. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംൽഎ പറഞ്ഞു.

സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം