സംസ്ഥാനത്തെ ഒരു മന്ത്രി ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പേരെടുത്ത് പറയാതെ വിമർശിച്ച് സിപിഎം എം.എല്‍.എ യു പ്രതിഭ. എത്ര തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചു വിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും കായംകുളം എം.എല്‍.എ പരാതിപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജിനെ ഉദ്ദേശിച്ചുള്ളതാണ് പ്രതിഭയുടെ വിമർശനം എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. താന്‍ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം പറയാനല്ലെന്നും പ്രതിഭ വ്യക്തമാക്കി.
മറ്റ് എല്ലാ മന്ത്രിമാരും വിളിച്ചാല്‍ ഫോണ്‍ എടുക്കും. എടുക്കാന്‍ പറ്റാത്തവര്‍ തിരികെ വിളിക്കും. എന്നാല്‍ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോണ്‍ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളത്. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംൽഎ പറഞ്ഞു.
Read more
സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്