മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് താക്കീത് നല്‍കി ഹൈക്കോടതി. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുന്നതിനാണ് ഹൈക്കോടതി താക്കീത് നല്‍കിയത്. ഷാജന്‍ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ഹൈകോടതി ഇല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും വ്യക്തമാക്കി.
നാളെ രാവിലെ നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുന്നിലാണ് ഹാജരാകണമെന്നാണ് കോടതി താക്കീത് നലകിയിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ 17ന് ഹാജരാകാനായിരുന്നു ഷാജനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ജാമ്യ ഉത്തരവില്‍ ഇളവ് തേടി ഷാജന്‍ ഹൈകോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമര്‍ശിച്ചു.
Read more
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ഷാജന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് നാളെതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.