പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയ്‌ക്കെതിരെ ലൈംഗികാക്രമണം; നാലുനാള്‍ പിന്നിട്ടിട്ടും പ്രതിയെ കിട്ടിയില്ല, ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ സ്ത്രീയെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ നാലുനാള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തയ്യാറാക്കിയ രേഖാചിത്രവും ഉപയോഗിച്ചുള്ള അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നില്‍ക്കുകയാണ്.

അതേ സമയം കൂടുതല്‍ പൊലീസുകാരേയും, ഷാഡോ പൊലീസിനേയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഡിസിപി അജിത് കുമാറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലര്‍ച്ചെ അക്രമിയെന്ന് സംശയിക്കുന്നയാള്‍ ഒരു വീട്ടിലും അക്രമം നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം പുലര്‍ച്ചെ മൂന്നരയ്ക്ക് ഒരാള്‍ കുറവന്‍ കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു.

ആ അക്രമി 3.30 മന് ശേഷം നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തില്‍ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എല്‍എംഎസ് ജംഗ്ക്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടക്കുകയായിരുന്നു യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടുവെന്നാണ് വിവരം.

സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ല. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ നിസാരവകുപ്പുകളാണ് ആദ്യം ചുമത്തിയത്. ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം