പത്തനംതിട്ടയില്‍ മദ്യപിച്ച് എത്തിയ ആള്‍ സ്വന്തം വീടിന് തീയിട്ടു. അങ്ങാടിക്കല്‍ തെക്ക് ചരുമുരുപ്പേല്‍ സുനിലാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. വീടിന് തീയിടുന്നത് കണ്ട് കുടുംബാംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read more
അതിനാലാണ് ആളപായം ഉണ്ടാകാത്തത്. വീട്ടിലുണ്ടായിരുന്ന തുണികളും വിറകും കൂട്ടിയിട്ടാണ് സുനില്‍ തീ കൊളുത്തിയത്. വീടിന്റെ ഇലക്ട്രിക് ഉപകരണങ്ങള്‍, ജനാല, കതക് എന്നിവ പൂര്‍ണമായും കത്തി നശിച്ചു. അടൂരില്‍ നിന്ന് അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി തീയണയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിവറേജില്‍ നിന്നും മദ്യം വാങ്ങി ഒറ്റയ്ക്ക് മദ്യപിച്ച ശേഷമാണ് ഇയാള്‍ വീടിന് തീയിട്ടതെന്ന് കൊടുമണ്‍ പൊലീസ് വ്യക്തമാക്കി.