മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചു, ബസ് തീപിടിച്ച് കത്തി 13 മരണം; ഫിറ്റ്നസില്ലാത്ത ബസ് ബിജെപി നേതാവിന്റേതെന്ന് ആരോപണം

മധ്യപ്രദേശിലെ ഗുണയിൽ ബസ് അപകടം. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേര്‍ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ബസിന് തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നല്‍കുമെന്നും സർക്കാർ അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

അതേസമയം അപകടത്തില്‍പ്പെട്ട് തീപിടിച്ച ബസ് ബിജെപി നേതാവിന്റേതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2015 ല്‍ ഫിറ്റ്നസ് അവസാനിച്ച ബസിന് ഇൻഷുറന്‍സും ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് പിസിസി അധ്യക്ഷൻ ജിത്തു പട്‍വാരി ആരോപിച്ചു. അപകടത്തിൽ ഇതുവരെയും ആ‍ര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് നിർദേശം വരുന്നത് വരെ നടപടിക്ക് കാത്തിരിക്കേണ്ടി വരുമോയെന്നും ജിത്തു പട്‍വാരി പരിഹസിച്ചു.