ആണ്‍സുഹൃത്തിന് വേണ്ടി ബസ് സ്റ്റാന്‍ഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍. മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയില്‍ നിന്നുള്ള 17കാരികളാണ് ആണ്‍സുഹൃത്തിന് വേണ്ടി പൊതുയിടത്തില്‍ വെച്ച് അടികൂടിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കുള്ള പൈതാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ മറ്റൊരു പെണ്‍സുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുകയുമായിരുന്നു.
Read more
സംഭവത്തില്‍ പൊലിസ് പെണ്‍കുട്ടികളെ സ്റ്റേഷനില്‍ കൊണ്ടു പോയി കൗണ്‍സിലിംഗ് നടത്തി വിട്ടയച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.