മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം ചെറുകിട വ്യവസായ സ്ഥാപങ്ങള്‍ക്കും നേരിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. ഗൂഗിളും സര്‍ക്കാരും പദ്ധതിയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തമിഴ്നാട് എഐ ലാബ്സിന് പുറമേ തമിഴ്നാട്ടില്‍ നിലവിലുള്ള ഗൂഗിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വിപുലീകരിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ കൂടാതെ ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ ആസ്ഥാനവും എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ഗൂഗിളിന് പുറമേ സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങാന്‍ നോക്കിയ, പേപാല്‍, ഇന്‍ഫിനിക്സ് എന്നിവരുമായും തമിഴ്‌നാട് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?