ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കിയാല്‍ 25 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വ്യാജ കറന്‍സി കേസിലാണ് നടപടി. ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവും ഏജന്‍സി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഐഎ സ്‌പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എന്‍ഐഎ ഇതുവരെ റെയ്ഡ് നടത്തിയത്.

അടുത്തിടെ ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍. മുംബൈയില്‍ വെച്ചാണ് സലീം ഖുറേഷിയെ എന്‍ഐഎ പിടികൂടിയത്. ഡി-കമ്പനിയുടെ സിഇഒ ആയ ഖുറേഷി, സംഘത്തിലെ ഏറ്റവും വിശ്വസ്തരായ ആളുകളില്‍ ഒരാളാണ്. മുംബൈ സെന്‍ട്രലിലെ അറബ് ലെയ്‌നില്‍ എംടി അന്‍സാരി മാര്‍ഗിലുള്ള മീര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഖുറേഷിയുടെ താമസം.

ദാവൂദ് സംഘത്തിന്റെ അടുത്ത കൂട്ടാളിയായ ഖുറേഷി, ഛോട്ടാ ഷക്കീലിന്റെ പേരില്‍ വന്‍ തുക തട്ടിയെടുത്തിട്ടുണ്ട്. ഡി-കമ്പനിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നല്‍കി എന്നും കണ്ടെത്തിയിരുന്നു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം