മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തില്‍ ഒളിച്ചു; നാലുവയസ്സുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

മദ്യപിച്ചെത്തി ബഹളം വെച്ച അച്ഛനെ പേടിച്ച് വീടിനു സമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്​വികാമോൾ ആണ്​ മരിച്ചത്​. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവാണ്.  തിങ്കളാഴ്ച രാത്രിയും അച്ഛൻ മദ്യലഹരിൽ  ബഹളം വെച്ചപ്പോൾ ഭയന്ന സുഷ്‌വികയും  സഹോദരൻമാരും  എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

വേദനകൊണ്ട് കരഞ്ഞ കുട്ടിയെ സമീപ വാസികൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുഷ്‌വിൻ ഷിജോ സുജി ലിൻജോ എന്നിവർ സഹോദരങ്ങളാണ്.

Latest Stories

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി