മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തില്‍ ഒളിച്ചു; നാലുവയസ്സുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

മദ്യപിച്ചെത്തി ബഹളം വെച്ച അച്ഛനെ പേടിച്ച് വീടിനു സമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്​വികാമോൾ ആണ്​ മരിച്ചത്​. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവാണ്.  തിങ്കളാഴ്ച രാത്രിയും അച്ഛൻ മദ്യലഹരിൽ  ബഹളം വെച്ചപ്പോൾ ഭയന്ന സുഷ്‌വികയും  സഹോദരൻമാരും  എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

വേദനകൊണ്ട് കരഞ്ഞ കുട്ടിയെ സമീപ വാസികൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more

തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുഷ്‌വിൻ ഷിജോ സുജി ലിൻജോ എന്നിവർ സഹോദരങ്ങളാണ്.