നിർത്തിയിട്ട കാറിൽ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം, അന്വേഷണം

തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

പുതുക്കോട്ട ജില്ലയിലെ തിരുച്ചി-കാരൈക്കുടി ദേശീയ പാതയിൽ ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം വൈകുന്നേരം മുതൽ നമനസമുദ്രത്തിൽ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

സംഭവ സ്ഥലത്ത് നിന്ന് സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് അഞ്ചാംഗ കുടുംബം താമസിച്ചിരുന്നത്. വിഷം കഴിച്ച് മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യക്ക് കാരണമെന്താണെന്നും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പു​രോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പണമിടപാടുകാരിൽ നിന്ന് സമ്മർദ്ദത്തിലായിരുന്നോവെന്നും അന്വേഷിക്കുകയാണ്. ലോഹക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്.

Read more