കെജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

ഡൽഹി: ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കാൻ ഒരുങ്ങി അരവിന്ദ് കെജ്‌രിവാൾ. തീരുമാനത്തെ അംഗീകരിച്ച് പാർട്ടി. നാളെ രാജി വേകുമെന്നാണ് എ എ പി അധികൃതർ അറിയിച്ചിരുക്കുന്നത്. പാർട്ടി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി സൗരഭ് ഭരദ്വാജ്ജ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കെജ്‌രിവാൾ തന്റെ സത്യസന്ധത തെളിയിക്കാൻ വേണ്ടി മാത്രമാണ് ഈ രാജി സമർപ്പിക്കുന്നതും എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദിലിയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത് നാളെ ഇലക്ഷൻ വെച്ചാൽ അരവിന്ദ് കേജ്‌രിവാളിനെ നാളെ തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ്ജ് അഭിപ്രായപ്പെടുന്നത്.

കേന്ദർ സർക്കാർ ഡൽഹി മുഖ്യ മന്ത്രിയെ വേട്ടയാടുന്നതിന്റെ കാഴ്ചയാണ് ജനങ്ങൾ ഇപ്പോൾ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്ക് അകം പുതിയ മുഖ്യമന്ത്രി ആരെന്നുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അടുത്ത മുഖ്യമന്ത്രി ആകാനുള്ള തീരുമാനത്തെ പിന്തള്ളിയിരിക്കുകയാണ് എ എ പി. അടുത്ത മുഖ്യ മന്ത്രിയായി കേജ്‌രിവാളിന്റെ ഭാര്യയായ സുനിത കേജ്‌രിവാൾ സ്ഥാനം ഏൽക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. അരവിന്ദ് കേജ്‌രിവാൾ ജയിലിൽ കിടന്നപ്പോൾ മഹാറാലിയിൽ അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പ്രസംഗം അവർ എടുത്തുകാട്ടി.

എന്നാൽ മറുവശത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അരവിന്ദ് കേജ്‌രിവാളിന്റെ നീക്കമാണ് ഈ രാജി പ്രഖ്യാപനം എന്ന് പറഞ്ഞു കൊണ്ട് ശക്തമായ എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്. അതിനെ എ എ പി പ്രതിരോധിക്കുകയും ചെയ്യ്തു.

Latest Stories

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം