ഡൽഹി: ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കാൻ ഒരുങ്ങി അരവിന്ദ് കെജ്രിവാൾ. തീരുമാനത്തെ അംഗീകരിച്ച് പാർട്ടി. നാളെ രാജി വേകുമെന്നാണ് എ എ പി അധികൃതർ അറിയിച്ചിരുക്കുന്നത്. പാർട്ടി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി സൗരഭ് ഭരദ്വാജ്ജ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കെജ്രിവാൾ തന്റെ സത്യസന്ധത തെളിയിക്കാൻ വേണ്ടി മാത്രമാണ് ഈ രാജി സമർപ്പിക്കുന്നതും എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദിലിയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത് നാളെ ഇലക്ഷൻ വെച്ചാൽ അരവിന്ദ് കേജ്രിവാളിനെ നാളെ തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ്ജ് അഭിപ്രായപ്പെടുന്നത്.
കേന്ദർ സർക്കാർ ഡൽഹി മുഖ്യ മന്ത്രിയെ വേട്ടയാടുന്നതിന്റെ കാഴ്ചയാണ് ജനങ്ങൾ ഇപ്പോൾ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്ക് അകം പുതിയ മുഖ്യമന്ത്രി ആരെന്നുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അടുത്ത മുഖ്യമന്ത്രി ആകാനുള്ള തീരുമാനത്തെ പിന്തള്ളിയിരിക്കുകയാണ് എ എ പി. അടുത്ത മുഖ്യ മന്ത്രിയായി കേജ്രിവാളിന്റെ ഭാര്യയായ സുനിത കേജ്രിവാൾ സ്ഥാനം ഏൽക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. അരവിന്ദ് കേജ്രിവാൾ ജയിലിൽ കിടന്നപ്പോൾ മഹാറാലിയിൽ അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പ്രസംഗം അവർ എടുത്തുകാട്ടി.
Read more
എന്നാൽ മറുവശത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അരവിന്ദ് കേജ്രിവാളിന്റെ നീക്കമാണ് ഈ രാജി പ്രഖ്യാപനം എന്ന് പറഞ്ഞു കൊണ്ട് ശക്തമായ എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്. അതിനെ എ എ പി പ്രതിരോധിക്കുകയും ചെയ്യ്തു.